Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waqf Property

എ​ല്ലാ ദ​ർ​ഗ​ക​ളും വ​ഖ​ഫ് സ്വ​ത്താ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ല: മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: എ​ല്ലാ മു​സ്‌​ലിം മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ലും വ​ഖ​ഫ് ബോ​ർ​ഡി​ന് സ്വ​യ​മേ​വ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഒ​രു ദ​ർ​ഗ വ​ഖ​ഫ് സ്വ​ത്താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ൽ ആ ​വ​സ്തു കൃ​ത്യ​മാ​യി ദാ​നം ചെ​യ്യ​പ്പെ​ട്ട​തും, സ​ർ​വേ ന​ട​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത​തും, വ​ഖ​ഫ് ആ​യി വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ട​തും ആ​യി​രി​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ വ​ഖ​ഫ് ബോ​ർ​ഡി​ന് അ​തി​ന്‍റെ മേ​ൽ അ​ധി​കാ​രം പ്ര​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് ജ​സ്റ്റി​സ് കെ. ​ഗോ​വി​ന്ദ​രാ​ജ​ൻ തി​ല​ക​വാ​ടി വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ ട്രി​പ്ലി​ക്കേ​നി​ലെ ഒ​രു ദ​ർ​ഗ വ​ഖ​ഫ് സ്വ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ത​മി​ഴ്‌​നാ​ട് വ​ഖ​ഫ് ബോ​ർ​ഡ് പാ​സാ​ക്കി​യ പ്ര​മേ​യം റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഈ ​നി​ർ​ണാ​യ​ക വി​ധി. ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വ​ഖ​ഫ് ബോ​ർ​ഡി​ന് യാ​തൊ​രു വ​സ്തു​വി​ന്മേ​ലും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.

Latest News

Corehub Up